India

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പന്ത്രണ്ടാം ക്ലാസിൽ 87.98% വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനം 0.65% വർധിച്ചു. കഴിഞ്ഞവർഷം 87.33 ആയിരുന്നു വിജയശതമാനം. 99.91% വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് മുന്നിൽ. 99.04% വിജയത്തോടെ വിജയവാഡ രണ്ടാം സ്ഥാനത്ത് എത്തി.

ചെന്നൈ മേഖലയിൽ 98.47%, ബെംഗളൂരു മേഖലയിൽ 96.95% എന്നിങ്ങനെയാണ് വിജയശതമാനം. ഉത്തർപ്രദേശിലെ പ്രയാഗ്‍രാജ് ആണ് ഏറ്റവും പിന്നിൽ. 78.25 ആണ് ഇവിടുത്തെ വിജയശതമാനം. മികച്ച വിജയമാണ് പെൺകുട്ടികൾ ഇക്കുറി നേടിയത്. 91 ശതമാനത്തിന് മുകളിൽ പെൺകുട്ടികൾ വിജയിച്ചു. cbseresults.nic.in,cbse.gov.in എന്ന സൈറ്റിലും ഡിജിലോക്കറിലും ഫലം അറിയാം.

Related Articles

Back to top button