റെയിൽവേ പാളത്തിൽ ഗ്യാസ് സിലിണ്ടർ

helloadminkerala
1 Min Read

റൂർക്കി: ഉത്തരാഖണ്ഡിൽ റെയിൽവേ പാളത്തിൽ ഗ്യാസ് സിലിണ്ടർ. അട്ടിമറി സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്ന മറ്റൊരു സംഭവമാണ് ഉത്തരാഖണ്ഡിലെ റൂർക്കിയിൽ നടന്നത്. കരസേന ഉപയോഗിച്ചിരുന്ന റെയിൽവേ പാളത്തിലാണ് ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്. ധൻദേ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റാണ് പാളത്തിൽ ഗ്യാസ് സിലിണ്ടർ കിടക്കുന്നത് കണ്ട് സ്റ്റേഷനിൽ വിവരം അറിയിച്ചത്. കൃത്യസമയത്ത് ബ്രേക്ക് ചെയ്ത് ഗുഡ്സ് ട്രെയിൻ നിർത്തിയതിനാൽ അപകടത്തിൽപ്പെട്ടില്ല.

ബംഗാൾ എൻജിനിയർ ഗ്രൂപ്പ് ആൻഡ് സെന്ററിന് സമീപത്തായാണ് പാളത്തിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്. സേനാ വാഹനങ്ങളും സൈനികരേയും കൊണ്ടു പോകാനായി പതിവായി ഉപയോഗിക്കുന്ന ട്രെയിൻ പാളമാണ് ഇത്. സംഭവത്തിൽ പ്രാദേശിക പൊലീസും റെയിൽവേ പൊലീസും അന്വേഷണം ആരംഭിച്ചു. അഞ്ച് കിലോമീറ്ററോളം ദൂരം സിലിണ്ടർ കണ്ടെത്തിയതിന് പരിസരത്ത് തെരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Share This Article