EducationKerala

എസ് എസ് എൽ സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

ഈ വർഷത്തെ എസ് എസ് എൽ സി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് 19നായിരുന്നു ഫലപ്രഖ്യാപനം. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലമറിയാനാകും

www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ് സൈറ്റുകൾ വഴി 4 മണിയോടെ ഫലമറിയാനാകും. പിആർ ഡി ലൈവ് മൊബൈൽ ആപ്പിലൂടെയും സഫലം 2024′ എന്ന മൊബൈല്‍ ആപ്പിലൂടെയും പരീക്ഷാ ഫലം വേഗത്തിലറിയാം.

രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപനവും നാലെ ഉച്ചയ്ക്ക് നടക്കും.

Related Articles

Back to top button