കന്യാകുമാരിയിൽ കടലിൽ കുളിക്കുന്നതിനിടെ 5 വിദ്യാർഥികൾ മുങ്ങി മരിച്ചു

helloadminkerala
0 Min Read

കന്യാകുമാരി: ഗണപതിപുരത്ത് കടലിൽ കുളിക്കുന്നതിനിടെ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. സുഹൃത്തിന്റെ വിവാഹത്തിനായി തിരുച്ചിറപ്പള്ളിയിൽ നിന്ന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.

തിരുച്ചിറപ്പള്ളി എസ്ആർഎം കോളജിലെ വിദ്യാർഥികളായ സർവദർശിത് (23), പ്രവീൺ സാം (23), ഗായത്രി (25), വെങ്കിടേഷ് (24), ചാരുകവി (23) എന്നിവരാണ് മരിച്ചത്. മൂന്നു പേർ ചികിത്സയിലുണ്ട്. ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറയുന്നു.

Share This Article