EducationIndia

ഐസിഎസ്ഇ 10, ഐഎസ്‍സി 12 പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഐസിഎസ്ഇ 10, ഐഎസ്‍സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. രാവിലെ 11ന് ആണ് ഫലപ്രഖ്യാപിച്ചത്. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി ഫലം പരിശോധിക്കാം. ഫെബ്രുവരി 21 മുതൽ മാർ‌ച്ച് 8 വരെയായിരുന്നു ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടന്നത്. ഐഎസ്‍സി പ്ലസ്ടു പരീക്ഷ ഫെബ്രുവരി 26 മുതൽ ഏപ്രിൽ നാലു വരെ നടന്നു. ഈ വർഷം 2.5 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിട്ടുണ്ട്.

റിസൾട്ട് എങ്ങനെ ഓൺലൈനിൽ പരിശോധിക്കാം?

  1. cisce.org അല്ലെങ്കിൽ results.cisce.org എന്നീ വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാം.
  2. CISCE-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക www.cisce.org.
  3. ICSE അല്ലെങ്കിൽ ISC ബോർഡ് പരീക്ഷാ ഫലങ്ങൾ 2024 എന്നതിനായുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  4. കോഴ്‌സ് കോഡ് ICSE/ISC ആയി തിരഞ്ഞെടുത്ത് ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക (തിരിച്ചറിയൽ നമ്പറും ജനനത്തീയതിയും)
  5. ISC 12th/ICSE 10th ഫലങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിക്കും.
  6. ഫലം ഡൗൺലോഡ് ചെയ്ത് ഭാവി റഫറൻസിനായി പ്രിൻ്റൗട്ട് എടുക്കുക.

Related Articles

Back to top button