Kerala

ആലുവയിൽ നിന്ന് 4 തോക്കുകൾ ഭീകര വിരുദ്ധ സ്ക്വാഡിന്റെ പരിശോധനയിൽ പിടികൂടി

കൊച്ചി: കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് ആലുവയ്ക്കടുത്ത് ആലങ്ങാട് നടത്തിയ പരിശോധനയിൽ 4 തോക്കുകൾ പിടികൂടി. ഭീകരവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ വെസ്റ്റ് പൊലീസ്, എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. ഇവിടെയുള്ള 4 വീടുകളിലാണ് പരിശോധന നടത്തിയത്.

റിയാസ് എന്നയാളുടെ വീട്ടിൽ നിന്നാണ് തോക്കുകൾ പിടിച്ചെടുത്തത്. ഇയാൾ ഒരു കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ സംഘാംഗമാണെന്ന് സംശയമുള്ളതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. 2 റിവോൾവറുകളും 2 പിസ്റ്റലുകളും 2 കത്തികളും 9 ലക്ഷം രൂപയും റിയാസിന്റെ വീട്ടിൽ നിന്നും പിടികൂടിയിട്ടുണ്ട്.

റിയാസ് ഏറെകാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. റിയാസിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button