India

5 വർഷത്തിനിടെ 24 ലൈംഗികാതിക്രമ പരാതികൾ നൽകി ഹരിയാനയിലെ വനിതാ കായികതാരങ്ങൾ

24 sexual harassment plaints by Haryana sportswomen in 5 years

ചണ്ഡിഗഡ്: അ‍ഞ്ചു വർഷത്തിനിടെ ഹരിയാനയിലെ കായിക താരങ്ങൾ നൽകിയത് 24 ലൈംഗികാതിക്രമ പരാതികൾ. സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ് നിയമസഭാ സമ്മേളനത്തിനിടെ ഐഎന്‍എൽഡി എംഎൽഎ അഭയ് സിങ്ങിന്റെ ചോദ്യത്തിന് ഉള്ള മറുപടിയിലാണ് ഇത് വെളിപ്പെടുത്തിയത്. ഹരിയാന മന്ത്രി സന്ദീപ് സിങ്ങിനെതിരെ ഉൾപ്പെടെ പരാതികളുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.

2019 ജനുവരി ഒന്നു മുതൽ 2023 ഡിസംബര്‍ വരെയുള്ള കണക്കാണ് മന്ത്രി വെളിപ്പെടുത്തിയത്. സന്ദീപ് സിങ്ങിനെതിരെ കായികതാരവും പരിശീലകയും ഉൾപ്പെടെയുള്ളവരാണ് പരാതി നൽകിയിരിക്കുന്നത്. ഈ കേസ് വിചാരണാഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

സഹതാരങ്ങൾക്കും പരിശീലകർക്കും അധികൃതർക്കുമെതിരെയാണ് വനിതാതാരങ്ങൾ ലൈംഗികാതിക്രമ പരാതികൾ നൽകിയത്. 2019ൽ അഞ്ചും 2020ൽ രണ്ടും 2021ൽ ആറും 2022ൽ മൂന്നും 2023ൽ എട്ടു കേസുകളും ആണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവയിൽ 6 എണ്ണം പരാതിക്കാർ പിൻവലിച്ചു. നാലെണ്ണത്തിൽ കേസിന്റെ വിചാരണാഘട്ടത്തിൽ വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ ആരോപണവിധേയരെ വെറുതെവിട്ടു. നിലവിൽ മന്ത്രിയുടേത് ഉൾപ്പെടെയുള്ള 14 കേസുകളിലാണ് വിചാരണ നടക്കുന്നത്.

വനിതാ പരിശീലകയ്‌ക്കും മകനും എതിരെയുൾപ്പെടെയുള്ള പരാതികളാണ് കായിക താരങ്ങൾ നൽകിയിരുന്നത്.

24 sexual harassment plaints by Haryana sportswomen in 5 years

Related Articles

Back to top button