ശുചിമുറിയിൽ ഒളിഞ്ഞുനോട്ടം; രണ്ട് വർഷം കഠിനതടവും 10,000 രൂപ പിഴയും
Two years imprisonment for peeking in the toilet

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ കേസിലെ പ്രതിയ്ക്ക് രണ്ട് വർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. ചെറായി കോവിലകത്തും കടവ് ഏലൂർ വീട്ടിൽ ശിവനെ (62)യാണ് പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. സുരേഷാണ് ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.
2002 ജൂലൈ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി കുളിച്ചുകൊണ്ടിരിക്കെ ഇയാൾ ശുചി മുറിയിൽ ഒളിഞ്ഞു നോക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ മുനമ്പം എസ്ഐ ആയിരുന്ന സുനിൽകുമാറാണു കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രവിത ഗിരീഷ്കുമാർ ഹാജരായി.
Two years imprisonment for peeking in the toilet