Kerala

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍

കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ ഒളിച്ചിരുന്നത് മണ്ണില്‍ കുഴികുത്തി. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു.

കുണ്ടന്നൂരില്‍ ലെ മെറീഡിയന്‍ ഹോട്ടലിന് സമീപത്ത് വച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പോലീസ് നഗരത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇയാള്‍ക്കൊപ്പം മണികണ്ഠന്‍ എന്നൊരാളെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു.

പൊലീസിനെ ആക്രമിച്ചായിരുന്നു പ്രതി രക്ഷപ്പെട്ടത്. പ്രതിയെ രക്ഷപ്പെടുത്തുന്നതിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം എത്തി. പിന്നീട് നടത്തിയ സമഗ്രമായ പരിശോധനയിലാണ് വീണ്ടും പിടിയിലായത്. സന്തോഷിനെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ഇന്ന് ഉച്ചയോടെയാണ് പ്രതികളെ പറ്റി സൂചന ലഭിച്ചത്. രാത്രി 7:40 ഓടെയാണ് കസ്റ്റഡിയിലെടുത്തത്.

Related Articles

Back to top button