Kerala
പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ കെഎസ്‌ആർടിസി ബസിന് തീ പിടിച്ചു; പൂർണമായും കത്തി നശിച്ചു
പത്തനംതിട്ട : പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ കെഎസ്‌ആർടിസി ബസിന് തീ പിടിച്ചു. ഇന്ന് പുലർച്ചയോട് കൂടിയായിരുന്നു സംഭവം. അട്ടത്തോടിന് സമീപത്ത് വെച്ചായിരുന്നു ഓടിക്കൊണ്ടിരുന്ന ബസിൽ തീപിടുത്തം ഉണ്ടായത്.
ഈ സമയത്ത് കണ്ടക്ടറും ഡ്രൈവറും മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോകുന്നതിനിടെ അട്ടത്തോടിന് സമീപം വച്ച് ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട് ഉടൻ തന്നെ ബസ് നിർത്തി. തീർത്ഥാടകർ ഒന്നും തന്നെ ഉണ്ടാകാതിരുന്നത് കൊണ്ട് വലിയ അപകടം ഒഴുവായി.
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്ത കാരണം എന്നാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ബസ് പൂർണമായും കത്തി നശിച്ചു.