IndiaNews

ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തന്‍.. സിബിഐക്ക് കനത്ത തിരിച്ചടി..

വിവാദമായ ദില്ലി മദ്യനയ അഴിമതി കേസിൽ ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മദ്യനയത്തിലെ അഴിമതിയിൽ സിബിഐ എടുത്ത കേസിലാണ് ദില്ലി റോസ് അവന്യൂ സിബിഐ കോടതിയുടെ നടപടി. തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു. കൃത്യമായ തെളിവുകളോ മൊഴികളോ ഇല്ലാതെ പ്രതി ചേർത്തതിനെതിരെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. കുറ്റപത്രത്തിൽ കുറെ കാര്യങ്ങളിൽ അവ്യക്തത വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാ പ്രതികളെയും കേസിൽ നിന്ന് ഒഴിവാക്കിയത്.

കോടതി വിധിക്ക് പിന്നാലെ വൈകാരികമായാണ് കെജ്‌രിവാൾ പ്രതികരിച്ചത്. മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ അദ്ദേഹം സത്യം ജയിച്ചുവെന്നും തനിക്കൊപ്പം ദൈവമുണ്ടെന്നും പറഞ്ഞു. സത്യം ജയിച്ചുവെന്ന് അരവിന്ദ് കെജ്‌രിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് വലിയ ഗൂഢാലോചന ആയിരുന്നുവെന്ന് വ്യക്തമായിയെന്നും അദ്ദേഹം പ്രതികരിച്ചു. കേസിൽ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് റൗസ് അവന്യൂ കോടതി ശുപാര്‍ശ നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഒന്നാം പ്രതിയാക്കിയതില്‍ അന്വേഷണം നടക്കും. കുല്‍ദീപ് സിംഗിനെയാണ് മദ്യനയ അഴിമതിക്കേസില്‍ സിബിഐ ഒന്നാം പ്രതിയാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button