KeralaNews

‘എപ്പോളും ഞാന്‍ കൂടെയുണ്ടാകും’; ഒറ്റപ്പാലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പി കെ ശശി..

പൂര്‍ണസമയവും താന്‍ കൂടെയുണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പി കെ ശശി. ശ്രീകൃഷ്ണപുരത്ത് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗത്തിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പി കെ ശശി ഇക്കാര്യം പറഞ്ഞത്. ‘ഞാന്‍ പൂര്‍ണമായും നിങ്ങളുടെ കൂടെയുണ്ടാകും. എനിക്ക് നിങ്ങള്‍ക്ക് നല്‍കാനുളള ഏറ്റവും വലിയ വാക്ക് ഞാന്‍ നിങ്ങളുടെ കൂടെയുണ്ടാകും എന്നതാണ്. അഞ്ച് കൊല്ലക്കാലത്തേക്ക് നിങ്ങളെന്നെ നിയോഗിച്ചാല്‍ ആ അഞ്ചുകൊല്ലം പൂര്‍ണമായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ടാകും എന്ന ഉറപ്പ് നിങ്ങള്‍ക്ക് നല്‍കുകയാണ്. അതിനെക്കാള്‍ അപ്പുറമുളള ഒരു വാഗ്ദാനത്തിന് ഇപ്പോള്‍ പ്രസക്തിയില്ല’ എന്നും പി കെ ശശി പറഞ്ഞു.

ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് പി കെ ശശി ജനവിധി തേടുക. യുഡിഎഫിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുംമുന്‍പേ തന്നെ പി കെ ശശിക്കായി ഒറ്റപ്പാലത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലാണ് ശശിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് എത്തിയത്. യുഡിഎഫ് സ്വതന്ത്രന്‍ എന്നതിന് പകരം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നാണ് ബോര്‍ഡിലുളളത്. സിപിഐഎം വിട്ട ശശി കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്നാണ് സ്ഥാനാര്‍ത്ഥിയായി വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button