കൊല്ലത്ത് എസ്എഫ്ഐ നേതാവ് തൂങ്ങിമരിച്ച നിലയില്‍…

Sabira
0 Min Read

കൊല്ലം കടയ്ക്കലിൽ എസ്എഫ്ഐ നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എസ്എഫ്ഐ കടയ്ക്കല്‍ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദ് ആണ് മരിച്ചത്. കോട്ടുക്കൽ സ്വദേശിയാണ് അഭിനന്ദ്. വീട്ടിലെ മുറിക്കുള്ളിലാണ് അഭിനന്ദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും മുറി തുറക്കാതിരുന്ന സാഹചര്യത്തില്‍ സഹോദരനാണ് മുറി തുറന്ന് പരിശോധിച്ചത്. വാതില്‍ തകര്‍ത്ത് അകത്തുകയറിപ്പോഴാണ് അഭിനന്ദിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Share This Article