KeralaNews

24 മണിക്കൂറിനുള്ളിൽ പിണറായി സർക്കാർ സുപ്രീം കോടതിയിൽ! നവകേരള സർവേ റദ്ദാക്കിയ ഉത്തരവിനെതിരെ അപ്പീൽ..

നവ കേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരിന്‍റെ അതിവേഗ നീക്കം. നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി തീരുമാനത്തിനെതിരെ 24 മണിക്കൂറിനുള്ളിൽ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി വിധിയിൽ പൊരുത്തകേടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി സർക്കാർ സുപ്രീം കോടതിയിൽ എത്തിയത്. സർക്കാരിന്‍റെ നയപരമായ തീരുമാനമാണ് നവകേരള സർവേയെന്ന് ചൂണ്ടിക്കാട്ടിയ സർക്കാർ, ഇത് എങ്ങനെയാണ് ഹൈക്കോടതി റദ്ദാക്കുകയെന്ന ചോദ്യവും അപ്പീലിൽ ചോദിക്കുന്നു.

സർവേ നിയമവിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ട് ഇന്നലെയാണ് ഹൈക്കോടതി റദ്ദാക്കൽ വിധി പുറപ്പെടുവിച്ചത്. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നടക്കം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് സർക്കാരിന്റെ അതിവേഗ നീക്കം.

Related Articles

Back to top button