KeralaNews

സംസ്ഥാന സർക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ ശോഭ സുരേന്ദ്രൻ..

സംസ്ഥാന സർക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബാർ സമയം കൂട്ടിയതും ശബരിമല സ്വർണക്കൊള്ളയുമാണ് സർക്കാരിനെതിരായ വിമർശനത്തിന് കാരണം.

അതേസമയം കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട പശ്ചാത്തലത്തിൽ രാജ്യത്ത് മുസ്ലിങ്ങൾ സുരക്ഷിതരല്ലെന്ന് വാദിക്കുന്ന പ്രതിപക്ഷ നേതാവ് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

കേരള സ്റ്റോറി വിവാദത്തിൽ അഭിപ്രായം പറയാതെ ഒഴിഞ്ഞുമാറിയ അവർ, നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം കൊടുക്കാനാണ് ആഗ്രഹമെന്നും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button