IndiaNews

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു..

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സുരേഷ് കൽമാഡി (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് മണി വരെ പൂനെ എരണ്ട്വാനയിലെ കൽമാഡി ഹൗസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം 3.30ന് വൈകുണ്ഠ് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് ഓഫീസ് അറിയിച്ചു.

കേന്ദ്ര റെയിൽവേ സഹമന്ത്രിയായി സുരേഷ് കൽമാഡി സേവനമനുഷ്ഠിച്ചിട്ടുണ്ട്, കൂടാതെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) മുൻ പ്രസിഡന്റുമായിരുന്നു.2010 ലെ കോമൺ‌വെൽത്ത് ഗെയിംസ് അഴിമതി കേസുമായി ബന്ധപ്പെട്ട് അദ്ദേഹം അന്വേഷണത്തിന് വിധേയനായിരുന്നു.ഗെയിംസ് ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അഴിമതി നിരോധന നിയമപ്രകാരം കൽമാഡിക്കെതിരെ കേസെടുത്തിരുന്നു.. 2011 ഏപ്രിലിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു, തുടർന്ന് കോൺഗ്രസ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, കൽമാഡി 1964 മുതൽ 1972 വ്യോമസേനയിൽ പൈലറ്റായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button