KeralaNews

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി; യുവതി പിടിയില്‍..

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയില്‍. വേഷം മാറി രക്ഷപ്പെടാന്‍ ശ്രമിക്കവെ, ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ യുവതിയെ പിടി കൂടുകയായിരുന്നു. ഇവ എന്ന പേരാണ് യുവതി ആദ്യം പറഞ്ഞത്. പെരുന്ന സ്വദേശിയാണെന്നും ഇപ്പോള്‍ പേരൂര്‍ക്കടയില്‍ താമസമാണെന്നും ഇവര്‍ പറയുന്നു.

രാവിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ കടന്നുകൂടിയ യുവതി സീനിയര്‍ റസിഡന്റായ ന്യൂറോ സര്‍ജന്‍ ആണെന്നാണ് സെക്യൂരിറ്റിയോട് പറഞ്ഞത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ സെക്യൂരിറ്റി വിവരം അധികൃതരെ അറിയിച്ചു. അങ്ങനെ ഒരാള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ സംശയം പറഞ്ഞതോടെ തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇവരെ കണ്ടെത്താന്‍ ആയില്ല. .

തുടര്‍ന്ന് സിസിസിടി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ ലിഫ്റ്റില്‍ കയറി അഞ്ചാം നിലയിലെത്തിയ ശേഷം പടി കെട്ടുകള്‍ ഇറങ്ങി താഴെ വന്ന് കാന്റീനില്‍ ഭക്ഷണം കഴിച്ച ശേഷം പുറത്തു പോയതായി കണ്ടെത്തി. തുടര്‍ന്ന് പതിനൊന്നരയോടെ വേഷം മാറി മറ്റൊരു സാരിയില്‍ ഇവര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കില്‍ നിന്നും പുറത്തിറങ്ങി ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വനിതാ സെക്യൂരിറ്റി ജീവനക്കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസില്‍ ഏല്‍പ്പിച്ചു. സെക്യൂരിറ്റി ഓഫീസറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button