അശ്ലീലസന്ദേശം അയക്കുകയും നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നു പിടിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ

helloadminkerala
1 Min Read

കോഴിക്കോട്: പുതുപ്പാടി കാവുംപുറത്ത് യുവതിക്ക് ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയയ്ക്കുകയും വീട്ടിലെത്തി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.

പെരുമ്പള്ളി കാവുംപുറം തയ്യിൽ വീട്ടിൽ മുഹമ്മദ് ഫാസിലിനെയാണ്(22) താമരശേരി ഡിവൈഎസ്‌പി പ്രമോദ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരിയിലാണ് പ്രതി മുഖം മറച്ച് പകൽ സമയത്ത് നഗ്നനായി യുവതിയുടെ വീട്ടിലെത്തി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതിക്ക് യുവതിയുടെ മോർഫ് ചെയ്ത വീഡിയോകളും ഇൻസ്റ്റഗ്രാം വഴി അയച്ചു കൊടുത്തു.

യുവതി സൈബർ സെല്ലിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം നവംബറിലും പ്രതി നഗ്നനായി വന്ന് യുവതിയെ കടന്നു പിടിച്ചിരുന്നു.

Share This Article