
ശശി തരൂരിനെ ഒപ്പം നിർത്താൻ സിപിഎം. ദുബായിൽ നിർണായക ചർച്ചകൾ നടന്നതായുള്ള സൂചന പുറത്ത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ചർച്ചക്ക് എന്ന് വിവരമാണ് പുറത്തുവരുന്നത്.
അതേസമയം തരൂർ വീണ്ടും മോദിയെ പ്രശംസിച്ച് രംഗത്തെത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയെ അങ്ങേയറ്റം ആദരവോടെയാണ് കാണുന്നതെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. 2016-ൽ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തപ്പോൾ ഭരണഘടന തന്റെ ‘വിശുദ്ധ ഗ്രന്ഥം’ ആണെന്ന് മോദി പറഞ്ഞ കാര്യം തരൂർ ഓർമ്മിപ്പിച്ചു. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.






