IndiaKeralaNews

ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്: പിന്തുണയുമായി സംയുക്ത കിസാൻ മോർച്ചയടക്കമുള്ള സംഘടനകൾ..

ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്. തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കുക, വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശം പിൻവലിക്കുക, പൊതുമേഖലാ ഓഹരി വിൽപ്പനയും, ആസ്തി വിൽപ്പനയും അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയർത്തിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ചയടക്കം വിവിധ കർഷക സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുമെന്ന് സിഐടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു.

രാജ്യത്തെ 10 കേന്ദ്ര തൊഴിലാളി സംഘടനകളും, ദേശീയ ഫെഡറേഷനുകളും, ബാങ്ക്, ഇൻഷുറൻസ്, പ്രതിരോധം, കേന്ദ്ര സംസ്ഥാന ജീവനക്കാരും, അധ്യാപകരും ചേർന്നാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കർഷക മോർച്ചയും, മഹിളാ-യുവജന- വിദ്യാർത്ഥി സംഘടനകളും, പണിമുടക്കിന്റെ ഭാഗമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

കേരളത്തിൽ വിവിധ തൊഴിൽ മേഖലകളായ പരമ്പരാഗത-കശുവണ്ടി-കയർ-കൈത്തറി-മത്സ്യബന്ധനവും-വിപണനവും-സംസ്ഥാനത്തെ വാണിജ്യ-വ്യാപാര-സ്ഥാപനങ്ങളിലും, കട കമ്പോളങ്ങളിൽ പണിയെടുക്കുന്നവരും, തുറമുഖം, പൊതുമേഖലാ സ്ഥാപനങ്ങൾ,സ്വകാര്യ വ്യവസായങ്ങൾ, കയറ്റിറക്ക് തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, സ്‌കീം വർക്കർമാർ, ലോട്ടറി, തൊഴിലുറപ്പ്, ടെലികോം, വൈദ്യുതി, മോട്ടോർ വാഹനങ്ങൾ, ഓൺലൈൻ വ്യാപാരം, ഐടി മേഖല, തുടങ്ങി എല്ലാ രംഗങ്ങളിലും തൊഴിലാളികൾ 24 മണിക്കൂർ നടക്കുന്ന പണിമുടക്കിൽ പങ്കെടുക്കും.തൊഴിലുടമകൾക്കെല്ലാം ട്രേഡ് യൂണിയനുകൾ പണിമുടക്കിന് 14 ദിവസം മുൻപേ പണിമുടക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു. പത്ര – മാധ്യമ രംഗത്തെ ജീവനക്കാർ പണിമുടക്കിൽ അണിനിരക്കും എന്ന് അവരുടെ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button