മാവേലി എക്സ്പ്രസിൽ ടിടിഇക്ക് നേരെ ആക്രമണം, പ്രതി പിടിയിൽ..

Sabira
0 Min Read

മംഗലാപുരം മാവേലി എക്സ്പ്രസ്സിൽ ടിടിഇക്ക് നേരെ അതിക്രമം. എറണാകുളം മട്ടാഞ്ചേരി സ്വദേശി ഷാഹിലിനെ (24) അറസ്റ്റ് ചെയ്തു. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനായിരുന്നു ടിടിഇയ്ക്ക് നേരെ അതിക്രമം നടന്നത്. ഇന്നലെ രാത്രി മാവേലി എക്സ്പ്രസ്സ് ആലപ്പുഴ തുറവൂർ പിന്നിട്ട സമയത്തായിരുന്നു ആക്രമണം.

ട്രെയിനിന് ഉള്ളിൽ വച്ച് ടി ടിഇയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. അക്രമം തടയാൻ എത്തിയ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും പ്രതി അതിക്രമം നടത്തി. അക്രമിയെ എറണാകുളം റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതി മദ്യലഹരിയിൽ എന്ന് പോലീസ് അറിയിച്ചു.

Share This Article