Kerala

പ്രാങ്ക് ആയാൽ മതിയാർന്നു’; വേർപിരിഞ്ഞുവെന്ന് ‘മല്ലു ഫാമിലി’യിലെ സുജിത്തും പൊന്നൂസും.. കാരണം…

സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട ദമ്പതികളായ ‘മല്ലു ഫാമിലി’ സുജിത്തും പൊന്നൂസും വേർപിരിയുന്നു. ഇൻസ്റ്റാഗ്രാമിലൂടെ ഇരുവരും വിവാഹമോചന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി തങ്ങൾ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും, ഏറെ ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും ഇരുവരും പുറത്തിറക്കിയ കുറിപ്പുകളിൽ വ്യക്തമാക്കി.ഇത് തങ്ങൾക്ക് വളരെ സ്വകാര്യവും വൈകാരികവുമായ സമയമാണെന്നും, അതിനാൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും നെഗറ്റീവ് കമന്റുകളോ ട്രോൾ വീഡിയോകളോ പ്രചരിപ്പിക്കരുതെന്നും ദമ്പതികൾ അഭ്യർഥിച്ചു. ഇരുവരുടെയും വേർപിരിയൽ തീരുമാനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

‘ഒന്നും ഇല്ലാത്ത കാലത്ത് സ്നേഹിച്ചു നിന്‍റെ കൂടെ ഇറങ്ങി വന്നത് അല്ലേ പൊന്നൂ.. ഒക്കെ ആയപ്പോ ഇങ്ങനെ രണ്ടാളും രണ്ട് വഴിക്ക് പോവേണോ’ എന്ന് ഒരു ആരാധകൻ കമന്‍റ് ചെയ്തു. ‘എല്ലാം സെറ്റ് ആക്കി ഒരുമിച്ചു ജീവിക്ക് ബ്രോ’, ‘നിങ്ങളുടെ love സ്റ്റോറി കേട്ടാൽ ഇങ്ങനെയൊന്നും നടക്കുമെന്ന് കരുതിയില്ല’, ‘Prank ആയാൽ മതിയാർന്നു’ എന്നിങ്ങനെയുള്ള നിരവധി പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button