കൊട്ടാരക്കരയിൽ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണം..

Sabira
1 Min Read

കൊട്ടാരക്കരയിൽ 14 കാരനെ കാണാനില്ലെന്ന് പരാതി. ചരുവിള പുത്തൻ വീട്ടിൽ ആദിൽ മുഹമ്മദിനെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിയിലേക്ക് പോയതായിരുന്നു കുട്ടി. പിന്നീട് നിസ്ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്നാണ് വിവരം. അതേസമയം, കുട്ടി പള്ളിയിൽ നിന്നിറങ്ങി ഓട്ടോയിൽ ആലഞ്ചേരിയിൽ ഇറങ്ങിയെന്ന വിവരം ലഭിച്ചിട്ടുണ്ട്. ആലഞ്ചേരിയിൽ നിന്ന് വേറെയാരും കുട്ടിയെ കണ്ടിട്ടില്ല. രാത്രി 9 മണിക്ക് കോട്ടാത്തല അമ്പലത്തിന് സമീപം കുട്ടി ഭക്ഷണം വാങ്ങിക്കുന്നത് കണ്ടവർ ഉണ്ട്. രാവിലെ മടവൂരിൽ വെച്ച് കണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചു.

അതേസമയം, വീട്ടുകാർ കുട്ടിയുടെ ബാഗിൽ നിന്ന് ഫോൺ കണ്ടെടുത്തിയിരുന്നു. ഇത് വാങ്ങി വെച്ചതിൽ കുട്ടി വിഷമത്തിലായിരുന്നുവെന്ന് കുടുംബം പറ‍യുന്നു. കുടുംബം കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.

TAGGED:
Share This Article