IndiaNews

കോളജ് ഗ്രൂപ്പില്‍ അശ്ലീല വിഡിയോ, പിന്നാലെ സഹപാഠിയുടെ വീട്ടില്‍ എംബിഎ വിദ്യാര്‍ഥിനിയുടെ നഗ്നമായ മൃതദേഹം..

സഹപാഠിയുടെ വാടക വീട്ടില്‍ 25 വയസുള്ള എംബിഎ വിദ്യാര്‍ഥിനിയുടെ നഗ്നമായ അഴുകിയ മൃതദേഹം കണ്ടെത്തി. കഴുത്തില്‍ കയറിന്റെ പാടുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന നിഗമനത്തിലാണ് പൊലീസ്.വിദ്യാര്‍ഥിയുടെ ഫോണില്‍ നിന്ന് കോളജ് വാട്‌സ് ആപ്പ് ഗ്രൂപ്പിലേയ്ക്ക് പെണ്‍കുട്ടി ഒരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ വിഡിയോ വന്നിരുന്നു. അതില്‍ പെണ്‍കുട്ടിയുടെ മുഖം വ്യക്തമാണ്. എന്നാല്‍ മറ്റേ വ്യക്തിയുടെ മുഖം ഇമോജികള്‍ കൊണ്ട് മറച്ചിരുന്നു. വിഡിയോയിലെ മറ്റേയാള്‍ മൃതദേഹം കണ്ടെത്തിയ വീട്ടിലെ സഹപാഠിയും കാമുകനുമാണെന്നാണ് പൊലീസ് നിഗമനം.

സാന്‍വാര്‍ റോഡിലെ ഒരു സ്ഥാപനത്തില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ചൊവ്വാഴ്ച ജനന സര്‍ട്ടിഫിക്കറ്റ് ശരിയാക്കാന്‍ പിതാവിനൊപ്പം പോയി. അന്ന് വൈകുന്നേരം സഹപാഠിയായ പിയൂഷ് ധനോട്ടിക്കൊപ്പം ഒരു ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോവുകയാണെന്നും രാത്രി 11 മണിയോടെ തിരിച്ചെത്തുമെന്നുമാണ് വീട്ടില്‍ പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടി തിരിച്ചെത്തിയില്ല. അതേ ദിവസം രാത്രിയിലാണ് കോളജിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പെണ്‍കുട്ടിയുടെ വിഡിയോ പ്രത്യക്ഷപ്പെടുന്നത്. കോളജ് മാനേജ്‌മെന്റ് വിഡിയോ നീക്കം ചെയ്യുകയും അടുത്ത ദിവസം വിദ്യാര്‍ഥിനിയുടെ പിതാവിനെ ബന്ധപ്പെടുകയും ചെയ്തു.മകളുടേയും സഹപാഠിയായ ധനോതിയയുടേയും ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നും കോളജ് അധികൃതര്‍ അറിയിച്ചു.തുടര്‍ന്ന് കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ബുധനാഴ്ച രാത്രി പണ്ഡരിനാഥില്‍ കാണാതായതായി പരാതി നല്‍കിയിട്ടും അവളെ കണ്ടെത്തുന്നതില്‍ കാര്യമായ ശ്രമങ്ങള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. വെള്ളിയാഴ്ച അങ്കിള്‍ഗലിയിലെ നിരവധി താമസക്കാര്‍ ധനോതിയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പരാതി കിട്ടി. 24 വയസുള്ള പെണ്‍കുട്ടിയുടെ നഗ്നമായ മൃതദേഹം അകത്ത് കിടക്കുന്നത് കണ്ടെത്തി. മൃതദേഹം വളരെ അഴുകി പോയതിനാല്‍ സോക്‌സിലൂടെ മാത്രമേ മകളെ തിരിച്ചറിയാന്‍ കഴിയൂ എന്ന് പിതാവ് പറഞ്ഞു.

പ്രാഥമിക പരിശോധനയില്‍ മരണം സംഭവിച്ചിരിക്കുന്നത് ഏകദേശം മൂന്ന് ദിവസം മുമ്പാണെന്ന് കണ്ടെത്തി. കൊലപാകത്തിന്റെ പ്രധാന പ്രതി ധനോതിയാണെന്നും ചൊവ്വാഴ്ച മുതല്‍ ഇയാളെ കാണാനില്ലെന്നും പൊലീസ് പറയുന്നു. മന്ദ്‌സൗര്‍ സ്വദേശിയാണ് ധനോതിയ. പിതാവ് പലചരക്ക് കട നടത്തുന്നു. എംബിഎ വിദ്യാഭ്യാസത്തിനായി ഇന്‍ഡോറിലേയ്ക്ക് താമസം മാറിയതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button