
വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്ത പങ്ക് വച്ച് റാപ്പർ വേടൻ . യുവ എഴുത്തുകാരിയായ നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ് . ഫെബ്രുവരി 24ന് തൃശൂരിൽ വച്ചാണ് വിവാഹം. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ധർമശാലയിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സമാപന വേദിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ആണ് വിവാഹക്കാര്യം അറിയിച്ചത്. പിന്നീട് വേടനും ഇത് സ്ഥിരീകരിക്കുകയായിരുന്നു.
തൃശൂരില്‍ ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്താനായിരുന്നു ഇരുവരും പദ്ധതി ഇട്ടിരുന്നത്. എന്നാല്‍ എംവി ഗോവിന്ദന് ഇക്കാര്യം പരസ്യമാക്കിയതോടെ പുറംലോകം അറിയുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലും വേടന്റെ കല്യാണത്തിന് വലിയ പ്രചാരണമാണ് ലഭിക്കുന്നത്.വേടന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘മോണലോവ’ എന്ന ഗാനം നവമിതയെ കുറിച്ചുള്ളതാണെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു.






