KeralaNews

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാകില്ല; സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഹൈക്കോടതി…

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെ വീണ്ടും സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയ നടപടിയിലാണ് നിര്‍ണായക ഇടപെടല്‍. സര്‍ക്കാര്‍ നടപടിയില്‍ വിശദീകരണം നല്‍കാനും സത്യവാങ്മൂലം നല്‍കാനും ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു.ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ചീഫ് സെക്രട്ടറി സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞു കൊണ്ട് ജസ്റ്റിസ് മുഹമ്മദ് നിയാസ് ഉത്തരവിട്ടത്. വിവിധ വകുപ്പുകളിലായി 23 നിയമന ശുപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനയിലാണ്.

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഉത്തരവുകള്‍ നിലനില്‍ക്കെ പഞ്ചായത്ത്, ലൈബ്രേറിയന്‍ തസ്തികയില്‍ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതില്‍ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് താല്‍ക്കാലിക നിയമനം തടഞ്ഞ് ഹൈക്കോടതി ഉത്തരവിറക്കിയത്. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കായിരുന്നു നിയമന നീക്കം.

Related Articles

Back to top button