KeralaNews

സതീശന്‍റെ ജാഡ കണ്ടപ്പോൾ ചാണകം വാരിയെറിയാൻ തോന്നി; കേരളം കണ്ട ഏറ്റവും മോശപ്പെട്ട പ്രതിപക്ഷ നേതാവ് എന്ന് അഖിൽ മാരാർ…

കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് വി ഡി സതീശനെന്ന് എൻഡിഎയിൽ ചേര്‍ന്ന അഖിൽ മാരാർ. കോണ്‍ഗ്രസ് പാര്‍ട്ടിലുള്ള പലരും അനുഭവങ്ങൾ പറഞ്ഞതിൽ നിന്നാണ് ഇക്കാര്യം പറയുന്നത്. കോണ്‍ഗ്രസിൽ ഉയർന്ന് വന്ന മാത്യു കുഴൽനാടനെ ബിജെപിക്കാര്‍ പോലും പൊക്കി പറഞ്ഞിരുന്നു. മാത്യൂ കുഴൽനാടനിട്ട് പോലും അടിപ്പണി ചെയ്ത് തന്‍റെ രീതിയിലേക്ക് കാര്യങ്ങൾ കൊണ്ട് വരികയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. എന്നാല്‍, ജനങ്ങൾക്ക് വേണ്ട സർക്കാരിനെ കടന്നാക്രമിക്കാൻ ഒന്നും ചെയ്യാത്തയാളാണ് സതീശൻ. പാര്‍ട്ടി വേണ്ടി കഷ്ടപ്പെടുന്ന യൂത്ത് കോൺഗ്രസുകാര്‍ക്ക് വേണ്ടിയും സതീശൻ ഒന്നും ചെയ്യുന്നില്ലെന്ന് അഖിൽ പറഞ്ഞു.

ഒരു ജനപ്രതിനിധി അല്ലെങ്കിൽ രാഷ്ട്രീയ നേതാവ് ജനങ്ങളെ കാണുമ്പോൾ അവരോട് അങ്ങോട്ട് പോയി സംസാരിക്കണം. ഒരിക്കൽ ദുബായ് എയര്‍പോര്‍ട്ടിൽ വച്ച് ഒരു പുസ്തകം എടുത്ത് വച്ച് ജാഡ കളിച്ചിരിക്കുകയാണ് സതീശൻ ചെയ്തത്. മമ്മൂക്ക പോലും ഈ ജാഡ കാണിക്കില്ല. താൻ പോലും ആളുകളോട് സംസാരിക്കുമ്പോൾ പ്രതിപക്ഷ നേതാവ് ജാഡയിട്ട് നിൽക്കുകയാണ്. കാണുമ്പോൾ തന്നെ ചാണകം വാരിയെറിയാൻ തോന്നുമെന്നും അഖിൽ മാരാർ പറഞ്ഞു. ഒരു ഓണ്‍ലൈനിൽ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഖിലിന്‍റെ പ്രതികരണം.

Related Articles

Back to top button