
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് 1,20,800 രൂപ നിരക്കിലാണ് വ്യാപാരം രാവിലെ നടന്നത് എങ്കിൽ ഇപ്പോൾ വീണ്ടും വില കൂടി. അതുകൊണ്ടു ഇന്ന് മാത്രം സ്വർണത്തിനു കൂടിയിരിക്കുന്നത് 5,240 രൂപയാണ്. നിലവിൽ സ്വർണവില പവന് 1,23,720 രൂപയാണ്. ഗ്രാമിന് 15,465 രൂപയുമായി. പെട്ടെന്നുണ്ടായ ഈ ഉയർച്ചയ്ക്ക് കാരണം ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ആക്രമണം തുടങ്ങിയതാണ്. ആശങ്കയിലായ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് നിലവിൽ.
ഇസ്രായേല്‍-അമേരിക്കന്‍ സൈനികര്‍ സംയുക്തമായിട്ടാണ് ഇറാനിലെ 30 ഇടങ്ങളില്‍ ആക്രമണം നടത്തിയത്. ഇറാന് പ്രത്യാക്രമണവും തുടങ്ങിക്കഴിഞ്ഞു. ആക്രമണങ്ങൾക്കിടയിൽ ക്രൂഡ് ഓയില്‍ വില ഉയരാന്‍ തുടങ്ങി. തൊട്ടുപിന്നാലെ സ്വര്‍ണ വിലയും കുതിക്കുകയാണ്. യുദ്ധം വേഗത്തില്‍ പ്രതിഫലിക്കുന്നത് എണ്ണ-സ്വര്‍ണം വിപണിയിലായിരിക്കും. പിന്നാലെ അവശ്യവസ്തുക്കളുടെ വിലയും കൂടും.






