പരമോന്നത് നേതാവ് കൊല്ലപ്പെട്ടു, ഇറാനിൽ ഇനിയെന്ത്?.. ഏഴ് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു, 40 ദിവസത്തെ ദേശീയ ദുഃഖാചരണം…

Sabira
1 Min Read

മുപ്പത്തിയേഴ് വർഷത്തിലേറെയായി പരമോന്നത നേതാവായിരുന്ന ആയത്തുള്ള സയ്യിദ് അലി ഖമേനി (86) അമേരിക്കയുടെയും ഇസ്രായേലിന്‍റെയും സംയുക്ത സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടതിന്‍റെ ആഘാതത്തിൽ ഇറാൻ.ഞായറാഴ്ച പുലർച്ചെ ഇറാൻ ഭരണകൂടമാണ് ഈ ഞെട്ടിക്കുന്ന വാർത്ത സ്ഥിരീകരിച്ചത്. ഇറാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതമായി വിശേഷിപ്പിക്കപ്പെടുന്ന ഈ സംഭവത്തെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദേശീയ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു.

ഇറാൻ വിപ്ലവത്തിന്‍റെ അമരക്കാരനും മുസ്ലിം ഉമ്മത്തിന്‍റെ വഴികാട്ടിയുമായിരുന്ന ഖമേനി, അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ‘ഭീകരാക്രമണത്തിൽ’ രക്തസാക്ഷിത്വം വരിച്ചതായി കാബിനറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ടെഹ്‌റാനിലെ അദ്ദേഹത്തിന്‍റെ വസതിക്ക് നേരെ നടന്ന അതിശക്തമായ ബോംബാക്രമണത്തിലാണ് ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൻ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പടിഞ്ഞാറൻ അധിനിവേശത്തിനെതിരെ ഇസ്ലാമിക ലോകത്തിന്‍റെവിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു അദ്ദേഹമെന്ന് ഇറാൻ ഭരണകൂടം അനുസ്മരിച്ചു.

അതേസമയം ഇറാനിലേക്ക് അമേരിക്കയും ഇസ്രയേലിലും നടത്തിയ സംയുക്ത ആക്രമണത്തെതിരെ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ആയിരങ്ങൾ അണിനിരന്ന് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. തെഹ്‌റാനിൽ നടന്ന ആക്രമണത്തിൽ നിരവധി പൗരന്മാർ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടേയും പരമോന്നത നേതാവ് ഖമനേയി കൊല്ലപ്പെട്ടുവെന്ന് ട്രംപ് ആദ്യഘട്ടത്തിൽ പോസ്റ്റ് പങ്കുവച്ചതിനും പിന്നാലെയുമാണ് വൈറ്റ് ഹൗസിന് മുന്നിലും ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലും ഉൾപ്പെടെ പ്രതിഷേധക്കാർ തെരുവുകളിലേക്കിറങ്ങിയത്.

പ്രകടനത്തിൽ പങ്കെടുത്തവർ യു.എസ്. സൈനിക ഇടപെടലിനെ വിമർശിക്കുകയും, രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തേക്കു നയിക്കുന്നതായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രവർത്തിക്കുന്നതായി ആരോപിക്കുകയും ചെയ്തു. “കോണഗ്രസിന്റെ അനുമതിയില്ലാതെ മറ്റൊരു രാജ്യത്തെ ആക്രമിക്കാൻ ഒരു പ്രസിഡന്റിനും അധികാരം ഇല്ല. എന്നാൽ ട്രംപ് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ നടപ്പാക്കുകയാണ്” എന്നായിരുന്നു പ്രതിഷേധക്കാർ ഉയർത്തുന്ന മുദ്രാവാക്യങ്ങളിലൊന്ന്.

TAGGED:
Share This Article