
തിരുവനന്തപുരം ജില്ലയിലെ ആര്യനാട് 21കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി കുടുംബം. ആര്യനാട് സ്വദേശി ആനന്ദ് (21) ആണ്ജീവനൊടുക്കിയത്. ഓൺലൈൻ ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
ടയർ കടയിലെ ജീവനക്കാരനായ ആനന്ദിന് ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു. നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






