KeralaNews

‘ഐ ഹേറ്റ് മൈ ലൈഫ്’; നവോദയ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ..

ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്ലസ് വൺ വിദ്യാർത്ഥി അഭി​ഗീതിനെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെ അഭി​ഗീത് ക്ലാസിൽ വന്നിരുന്നു. പിന്നാലെ ഇന്റർവെൽ സമയത്ത് വീണ്ടും റൂമിലേക്ക് തിരിച്ചു പോയി. അതിന് ശേഷം ക്ലാസിലേക്ക് വന്നില്ല. കാണാത്തതിനെ തുടർന്ന് മറ്റ് വി​ദ്യാർത്ഥികൾ വന്ന് നോക്കിയപ്പോഴാണ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഉടനെ തന്നെ അധ്യാപകരെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഐ ഹേറ്റ് മൈ ലൈഫ് എന്നാണ് കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്ഥലത്ത് കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്. കായംകുളം സ്വദേശിയാണ് അഭി​ഗീത്. ഏതാനും മാസങ്ങൾക്ക് മുമ്പ് മറ്റൊരു വിദ്യാർത്ഥിയെയും ചെന്നിത്തല നവോദയ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button