തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു
പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിനു തീപിടിച്ച് രണ്ടു പേർ വെന്തുമരിച്ചു. തിരുവല്ല തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. പട്രോളിങിനിടെ 12.45ന് കാറിൽനിന്ന് തീ വരുന്നതു കണ്ടതായി…
വീണ്ടും നിപ മരണം ; ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു
കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കടവ് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു ദിവസമായി അതീവ ഗുരുതരമായിരുന്നു. ശ്വാസകോശത്തിലെയും തലച്ചോറിലെയും അണുബാധ രൂക്ഷമായതാണ് സ്ഥിതി വഷളാക്കിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. നിപ സ്ഥിരീകരിച്ച കുട്ടിക്ക്…
അർജ്യു പ്രണയത്തിൽ; കാമുകി ആരാണെന്നു അറിയാമോ?
യൂട്യൂബ് വ്ലോഗർ അർജ്യു (അർജുൻ സുന്ദരേശൻ) പ്രണയത്തിൽ. അവതാരകയും മോഡലുമായ അപർണ പ്രേംരാജുമായി പ്രണയത്തിലാണെന്ന് ഇൻസ്റ്റാഗ്രാമിൽ കൂടി വെളിപ്പെടുത്തി അർജ്യു. സീരിയൽ റോസ്റ്റിങ് വിഡിയോയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ താരമാണ് അർജ്യു എന്നറിയപ്പെടുന്ന അർജുൻ. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള താരത്തിന്റെ…
കുവൈത്തിലെ ഫ്ലാറ്റ് സമുച്ചയത്തിലെ തീപിടിത്തത്തിൽ 49 പേർ മരിച്ചു: 25 മലയാളികൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗെഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 25 മലയാളികൾ മരിച്ചു. തീപിടിത്തത്തിൽ ഇതുവരെ 49 പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരണപെട്ടവരിൽ കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീറിനെ(33) തിരിച്ചറിഞ്ഞു. മറ്റുള്ളവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.…
ചങ്ങനാശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തി വീഴ്ത്തി
ചങ്ങനാശേരി: മറ്റൊരു യുവാവിനൊപ്പം ഭാര്യ യാത്രചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ യുവാവ് ഭാര്യയെ കുത്തി വീഴ്ത്തി. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ അസം ദേമാജി ജില്ലയിൽ മധുജ ബറുവ…
മാന്നാറിൽ ഒരു വയസുകാരന് ക്രൂരമര്‍ദ്ദനം: മാതാവ് അറസ്റ്റിൽ
മാന്നാറിൽ ഒരു വയസുകാരന് ക്രൂരമര്‍ദ്ദനം. അമ്മയാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ദ്ദന ദൃശ്യങ്ങള്‍ യുവതി തന്നെ മൊബൈലില്‍ പകര്‍ത്തി ഉപേക്ഷിച്ചുപോയ ഭര്‍ത്താവിന് അയച്ചുകൊടുക്കുകയായിരുന്നു. കുന്നത്തൂര്‍ സ്വദേശി അനീഷയെയാണ്…
കോട്ടയത്ത് ഓടയില്‍ വീണു പരിക്കേറ്റ് രാത്രി മുഴുവന്‍ കിടന്ന യുവാവിന് ദാരുണാന്ത്യം
കോട്ടയം: ചാലുങ്കൽപടിക്കു സമീപം ബൈക്കപകടത്തിൽ പരുക്കേറ്റു മരിച്ചനിലയിൽ യുവാവിനെ കണ്ടെത്തി. ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പിൽ സി.ആർ.വിഷ്ണുരാജ് (30) ആണു മരിച്ചത്. പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി പിആർഒ ആയിരുന്നു വിഷ്ണുരാജ് ഡിവൈഎഫ്ഐ ഇത്തിത്താനം മേഖലാ കമ്മിറ്റിയംഗവും പീച്ചങ്കേരി യൂണിറ്റ്…
ആകാശ എയറിന് സൗദി ഏവിയേഷൻ അതോറിറ്റി അനുമതി
റിയാദ്- ഇന്ത്യക്കും സൗദി അറേബ്യക്കുമിടയില്‍ സര്‍വീസ് നടത്താന്‍ ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനിയായ ആകാശ എയറിന് അനുമതി നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ജൂലൈ നാലിനാണ് റിയാദ് മുംബൈ സെക്ടറില്‍ സര്‍വീസ് തുടങ്ങുക. ആഴ്ചയില്‍ ഏഴ് സര്‍വീസുകളുണ്ടാകും. ജിദ്ദയില്‍ നിന്ന് അഹമ്മദാബാദിലേക്കും…
VHSE പ്രവേശനം ജൂൺ 5 മുതൽ
ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റ് www.vhseportal.kerala.gov.in ൽ ജൂൺ 5 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. vhseportal ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത്…
സംസ്ഥാനത്ത് വോട്ടെണ്ണൽ രാവിലെ 8 മണിക്ക് തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായും രാവിലെ 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും എന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലും ഫലം തത്സമയം അറിയാനാവും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍…


