പഴയ സാമ്പാര്‍ വിളമ്പിയതിന് ഭര്‍ത്താവ് വഴക്കുപറഞ്ഞു.. 27കാരി ജീവനൊടുക്കി..
മൂന്നുദിവസം പഴക്കമുള്ള സാമ്പാര്‍ വിളമ്പിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് യുവതി കളനാശിനി കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍ താമസിക്കുന്ന രംഗസ്വാമിയുടെ ഭാര്യ കാവ്യ(27)യാണ് കളനാശിനി കഴിച്ച് ജീവനൊടുക്കിയത്.ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായി. നാല് വയസുള്ള മകനുമുണ്ട്.…
കുളിക്കടവിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം; വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമം..
വീടിന് സമീപത്തുള്ള പമ്പാ നദിയിലെ കുളിക്കടവിൽ തുണി അലക്കിക്കൊണ്ടിരുന്ന അമ്പത്താറുകാരിയായ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം. വെള്ളത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുളിക്കടവിൽ ഇന്നലെയാണ് സംഭവം നടന്നത്. കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ…
എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങില്‍ നിയന്ത്രണം; വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍…
രാജ്യത്ത് പാചക വാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍പിജി ക്ഷാമം നേരിട്ടേയ്ക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബുക്കിങ്ങില്‍ ഉണ്ടായ ഉയര്‍ച്ചയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നില്‍. എല്‍പിജി റീഫില്ലുകള്‍ക്ക് എണ്ണ വിതരണ കമ്പനികൾ 21 ദിവസത്തെ ലോക്ക്-ഇന്‍ പിരീഡ് ഏര്‍പ്പെടുത്തി.…
പരീക്ഷാ പേടി; തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി…
തിരുവനന്തപുരം വെമ്പായത്ത് പരീക്ഷാ പേടിയെത്തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കന്യാകുളങ്ങര ഗവൺമെന്റ് ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനിയായ കാവ്യാഞ്ജലിയാണ് മരിച്ചത്.ബിജു-പ്രിയ ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ്. വെള്ളിയാഴ്ച പുലർച്ചെ വീട്ടിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫിസിക്‌സ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു കാവ്യാഞ്ജലി.
സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്, മലയാളക്കരക്ക് അഭിമാനമായി ശ്രുതി..
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (upsc) 2025 ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രാജേശ്വരി സുവേ രണ്ടാം റാങ്കും അഖൻഷ് ദള്ള് മൂന്നാം റാങ്കും നേടി. മലയാളിയായ എസ് ശ്രുതി 18ാം റാങ്കും ശ്രീജ…
പതിനാറുകാരനെ കൊലപ്പെടുത്തി, പിന്നാലെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമം; 46കാരൻ പിടിയിൽ..
കൗമാരക്കാരനെ കൊലപ്പെടുത്തിയ കേസിൽ 46കാരൻ പിടിയിൽ. 16 വയസ്സുകാരൻ ഭരത് ആണ്കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.ഭരത്തിനെ കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും പ്രതി ശ്രമിച്ചതായി ഗ്രാമവാസികൾ പറയുന്നു.മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം നടന്നത്.സംഭവത്തിൽ ദാമോ സ്വദേശിയായ ഗുഡ്ഡ പട്ടേലാണ് പൊലീസ്…
ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടി.. സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി…
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടിയതായാണ് പരാതി. കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെയാണ് ചികിത്സാപിഴവ് ആരോപണം. മേനംകുളം സ്വദേശിനി ഷീബ പ്രമോദിൻ്റെ ശരീരത്തിലാണ് തുണി തുന്നിക്കെട്ടിയത്. അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടിയത്. 2025…
ഇന്ത്യയുടെ സുഖോയ് തകർന്നു വീണു; വിമാനത്തിൻ്റെ ഒരു ഭാഗം കണ്ടെത്തി, പൈലറ്റിനായി തിരച്ചിൽ…
ഇന്ത്യൻ വ്യോമസേനയുടെ തകർന്നു വീണ സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റിനായുള്ള തെരച്ചിൽ തുടരുന്നു. തെരച്ചിലിനിടെ വിമാനത്തിൻ്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഈ ഭാഗം പൂർണ്ണമായി കത്തിനശിച്ച നിലയിലാണ്. അസമിലെ ജോർഹട്ടിൽ നിന്ന് ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് അവസാനമായി വിമാനത്തിൻ്റെ സിഗ്നൽ ലഭിച്ചത്.…
എസ്എസ്എൽസി പരീക്ഷയെഴുതാനിരുന്ന വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ..
എസ്എസ്എൽസി പരീക്ഷയെഴുതാനിരുന്ന വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14-ാം വാർഡ് കൊച്ചീക്കാരൻ വീട്ടിൽ അജോ-പ്രീമ ദമ്പതികളുടെ മകൾ എസ്തേർ അജോയെയാണ്(15) തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. ആലപ്പുഴ നോർത്ത് പൊലീസ് സംഭവസ്ഥലത്തെത്തി…
പൂജാരിയുമായി സൗഹൃദം സ്ഥാപിച്ചു; പിന്നാലെ വീട്ടിൽ നിന്ന് കവർന്നത് 12പവൻ.. യുവതി പിടിയിൽ…
പൂജാരിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതി പിടിയിൽ.വയസുകാരി സൂര്യയാണ് പിടിയിലായത്. മോഷ്ടിച്ച ആഭരണങ്ങൾ വിറ്റശേഷം ആഡംബരജീവിതം നയിച്ചുവരികയായിരുന്നു യുവതി.തൃശൂർ കൊടകര പറക്കാട്ടുകര സ്വദേശിനിയാണ് സൂര്യ. ഫെബ്രുവരി 16 നായിരുന്നു സംഭവം. കൊടകര മറ്റത്തൂർ സ്വദേശിയായ അജേഷിന്റെ…


