IndiaNews

പതിനാറുകാരനെ കൊലപ്പെ‌ടുത്തി, പിന്നാലെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമം; 46കാരൻ പിടിയിൽ..

കൗമാരക്കാരനെ കൊലപ്പെടുത്തിയ കേസിൽ 46കാരൻ പിടിയിൽ. 16 വയസ്സുകാരൻ ഭരത് ആണ്കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.ഭരത്തിനെ കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും പ്രതി ശ്രമിച്ചതായി ഗ്രാമവാസികൾ പറയുന്നു.മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം നടന്നത്.സംഭവത്തിൽ ദാമോ സ്വദേശിയായ ഗുഡ്ഡ പട്ടേലാണ് പൊലീസ് പിടിയിലായത്.

സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന ഭരത്തിനെ ഇരുമ്പ് വടി ഉപയോഗിച്ച് ഗുഡ്ഡ പിന്നിൽ നിന്ന് അടിച്ച് വീഴ്ത്തുകയായിരുന്നു. താഴെ വീണ ഭരതിനെ ചുറ്റിക ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ശബ്ദം കേട്ട് വന്ന പ്രദേശവാസികൾ കാണുന്നത് ഭരതിൻ്റെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിക്കുന്ന ഗുഡ്ഡയെയാണ്. പിന്നാലെ ഗ്രാമവാസികൾ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ഗുഡ്ഡ പട്ടേൽ കഴിഞ്ഞ ജനുവരിയിലാണ് ജയിൽമോചിതനായത്. ഇയാൾക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ടോ എന്നാണ് നിലവിൽ പൊലീസ് പരിശോധിക്കുന്നത്.

Related Articles

Back to top button