താമസ സ്ഥലത്തിനു പുറത്ത് ബോംബിങ് നടക്കുന്നുണ്ടെന്ന് അവസാന സന്ദേശം; ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു…
ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ എസ് എസ് ഭവനിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. ടെൽ അവീവിൽ നിർമാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു സുരേഷ്. മരണവിവരം ഇസ്രയേലിലുള്ള മലയാളി കൂട്ടായ്മയാണ് ബന്ധുക്കളെ അറിയിച്ചത്. എന്നാൽ…
ഡോ. വന്ദന ദാസ് കൊലക്കേസ്, ശിക്ഷാവിധി ഇന്ന്..
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസിൽ കൊല്ലം സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കും. കൊലപാതകക്കേസിൽ പ്രതി ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു. കൊട്ടാരക്കര…
18കാരി കോതമംഗലത്തെത്തിയത് കോളേജിൽ പഠിക്കാൻ, പെട്ടെന്ന് പഠിപ്പ് നിര്‍ത്തി, ഒടുവിൽ സുഹൃത്തിനൊപ്പം പിടിയിൽ..
കോതമംഗലത്ത് 37.229 ഗ്രാമോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. കോളേജ് വിദ്യാർഥികൾക്കിടയിൽ വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയാണ് പീരുമേട് ഏലപ്പാറ ഹെലിബെറിയയിൽ ഒറ്റപ്ലാക്കൽ വീട്ടിൽ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ പൂത്തോളിൽ വീട്ടിൽ അനന്തു പ്രസാദ് (24) എന്നിവരിൽ നിന്നും പിടികൂടിയത്.-…
ഒടുവിൽ വഴങ്ങി ഹൈക്കമാൻഡ്; കണ്ണൂരിൽ കെ സുധാകരൻ തന്നെ സ്ഥാനാർഥി..
ഒടുവിൽ കെ സുധാകരന്റെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ്. കണ്ണൂരിൽ സുധാകരൻ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലായിരുന്നു സുധാകരൻ. സംസ്ഥാന വ്യാപകമായി പ്രവർത്തകുടെയും നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു. തനിക്കൊപ്പം മത്സരിക്കാൻ തയ്യാറെടുത്ത് സംസ്ഥാന വ്യാപകമായി ഡിസിസി…
‘എപ്പോളും ഞാന്‍ കൂടെയുണ്ടാകും’; ഒറ്റപ്പാലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പി കെ ശശി..
പൂര്‍ണസമയവും താന്‍ കൂടെയുണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പി കെ ശശി. ശ്രീകൃഷ്ണപുരത്ത് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗത്തിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പി കെ ശശി ഇക്കാര്യം പറഞ്ഞത്. 'ഞാന്‍ പൂര്‍ണമായും നിങ്ങളുടെ കൂടെയുണ്ടാകും. എനിക്ക് നിങ്ങള്‍ക്ക് നല്‍കാനുളള ഏറ്റവും വലിയ വാക്ക്…
ജി സുധാകരന് പിന്തുണ: കോൺഗ്രസിൽ പൊട്ടിത്തെറി; 52 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച് എം ജെ ജോബ്..
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ജി സുധാകരനെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി എം ജെ ജോബ്. സുധാകരനെ പിന്തുണച്ചതിലുള്ള പ്രതിഷേധ സൂചകമായാണ് രാജി. ജി സുധാകരന്റെ സഹോദരനെ കൊലപ്പെടുത്തിയത് കെഎസ്‌യു ഗുണ്ടകള്‍ എന്നാണ്…
വീട്ടിൽ ഉച്ചത്തിൽ പാട്ട് വെച്ചത് പൊലീസിനെ അറിയിച്ചു.. പത്തനംതിട്ടയിൽ വയോധികയുടെ തല അടിച്ചുതകർത്ത് അയൽവാസി..
വീട്ടിൽ ഉച്ചത്തിൽ പാട്ടുവെച്ച് ശല്യമുണ്ടാക്കിയത് പൊലീസിനെ അറിയിച്ചതിലെ വൈരാഗ്യത്തിൽ അയൽവാസി വയോധികയുടെ തല അടിച്ചുതകർത്തു. പത്തനംതിട്ട കൈപ്പട്ടൂരിൽ ഉണ്ടായ സംഭവത്തിൽ അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 71 കാരിയുടെ തലയ്ക്ക് പ്രതി കല്ലുകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. 71 കാരി ഏലിയാമ്മയുടെ…
ചായ ചോദിച്ചിട്ട് കിട്ടിയില്ല; മരുമകളെ ഭര്‍തൃമാതാവ് വെട്ടിക്കൊന്നു…
ചായ കിട്ടാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി. നിലമ്പൂര്‍ കരുളായിയിലാണ് സംഭവം. കൂറ്റമ്പാറ സ്വദേശി രജിത (30)യാണ് മരിച്ചത്. ഭര്‍തൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നു രാവിലെയായിരുന്നു സംഭവം. രജിതയുടെ മക്കളുടെ മുന്നില്‍ വെച്ചായിരുന്നു അതിക്രമം. ചായ പലവട്ടം ചോദിച്ചിട്ടും നല്‍കാന്‍ വൈകിയതാണ്…
കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച; രണ്ടു കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി…
തിരുവനന്തപുരത്തെ കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും രണ്ട് കോടി രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടമായത്. പരമ്പരാഗതമായി കൈമാറി വന്നതും വജ്രം പതിപ്പിച്ചതുമായ വിലപിടിപ്പുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി…
ഇസ്രയേൽ പ്രധാനമന്ത്രി ജീവനോടെയില്ല? കാട്ടുതീ പോലെ പടരുന്ന പ്രചരണം; ഉയരുന്നത് ഒരുപാട് ചോദ്യങ്ങളും…
ഇസ്രായേൽ-അമേരിക്ക സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധം തുടരുമ്പോൾ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ തിരോധാനത്തെക്കുറിച്ചുള്ള ചർച്ചകൾ ആഗോളതലത്തിൽ സജീവമാകുന്നു. വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ നെതന്യാഹുവിന്‍റെ വലതു കൈയിൽ ആറ് വിരലുകൾ ഉള്ളതായി കണ്ടതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇതോടെ, വീഡിയോ…


