Information
ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘം പിടിയിൽ

പത്തനംതിട്ട : ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘം പിടിയിൽ. കഞ്ചാവ് വാങ്ങുന്നതിന് വേണ്ടി ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘത്തെ കോന്നി പോലീസ് വിദഗ്ദ്ധമായി വലയിലാക്കി. ഇപ്പോൾ കുമ്പഴ തുണ്ടമൺകരയിൽ താമസിക്കുന്ന തണ്ണിത്തോട് മണ്ണീറ ചാങ്ങയിൽ കിഴക്കതിൽ വിമൽ സുരേഷ് (21), വടശ്ശേരിക്കര മനോരമ ജംഗ്ഷനിൽ മൗണ്ട് സിയോൺ സ്കൂളിന് സമീപം അരുവിക്കൽ ഹൗസിൽ സൂരജ് എം നായർ(21) എന്നിവരാണ് അറസ്റ്റിലായത്.