Information

പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു

നടിയും അവതാരകയുമായ പേളി മാണിക്കും നടന്‍ ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ശ്രീനിഷ് ആണ് ഇൻസ്റ്റാഗ്രാമിൽ കൂടി ഇക്കാര്യം പങ്കുവച്ചത്. പെണ്‍ കുഞ്ഞാണെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

“ഞങ്ങൾ വീണ്ടുമൊരു പെൺകു‍ഞ്ഞിനാൽ അനു​ഗ്രഹിക്കപ്പെട്ടിരിക്കുന്നു. പേളിയും കുഞ്ഞും സുരക്ഷിതരും ആരോഗ്യത്തോടെയും ഇരിക്കുകയാണ്. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ഒരുപാട് നന്ദി” എന്നാണ് ഇൻസ്റ്റാഗ്രാമിൽ ശ്രീനിഷ് കുറിച്ചത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി ഇൻസ്റ്റാഗ്രാമിൽ എത്തുന്നത്.

2019ൽ ആയിരുന്നു പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹം. ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്നു ഇരുവരും. ഷോയിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയും തുടർന്ന് വിവാഹം കഴിക്കുകയും ആയിരുന്നു. 2021 മെയ് 21നാണ് പേളി മാണി ശ്രീനിഷ് അരവിന്ദ് ദമ്പതികൾക്ക് ആദ്യ കു‍ഞ്ഞ് പിറന്നത്.

pearle maaney and srinish aravind blessed with second baby girl

Related Articles

Back to top button