Kerala
പാമ്പാടിയിൽ അയല്‍വാസി പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു
കോട്ടയം: പാമ്പാടി പങ്ങടയില്‍ യുവാവ് അയല്‍വാസിയുടെ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു. പങ്ങട ഷാപ്പുപടിക്ക് സമീപം താമസിക്കുന്ന സുരേഷിന്റെ പശുവിന്റെ കണ്ണിലും ദേഹത്തുമാണ് അയല്‍വാസിയായ ബിനോയ് ആസിഡ് ഒഴിച്ചത്. പരാതിയെ തുടർന്ന് ബിനോയിയെ പാമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് ബിനോയ് പശുവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്. അയൽവാസിയോടുള്ള വൈരാഗ്യത്തേത്തുടർന്നാണ് പ്രതി ക്രൂരകൃത്യത്തിൽ ഏർപ്പെട്ടതെന്നാണ് വിവരം.
cow acid attack