InformationKerala

നേരിട്ട് വരാതെ ഇനിയും വിവാഹം രജിസ്റ്റർ ചെയ്യാം വീഡിയോ കോൺഫറൻസ് വഴി

Register Marriage through Online

തിരുവനന്തപുരം: വിവാഹം രജിസ്റ്റർ ചെയ്യാൻ ഇനിയും തദ്ദേശ സ്ഥാപനത്തിൽ നേരിട്ട് പോകേണ്ട കെ സ്മാർട്ട് വരുന്നതോടെ വീഡിയോ കോൺഫറൻസിൽ വധൂ വരൻമാർ ഹാജരായാൽ മാത്രം മതി.

ഇപ്പോൾ ഓൺലൈനിൽ അപേക്ഷിച്ചാലും വധൂ വരൻമാരും സാക്ഷികളുമൊക്കെ വിവാഹം നടന്ന ഇടത്തെ തദ്ദേശ സ്ഥാപനത്തിലെത്തി രജിസ്റ്ററിൽ ഒപ്പിടണം. എന്നാൽ ജനുവരി ഒന്നിനു ഉദ്ഘാടനം ചെയ്യുന്ന കെ സ്മാർട്ട് ആപ്ലിക്കേഷനിലൂടെ തദ്ദേശ സ്ഥാപനത്തിലെത്താതെ ഓൺലൈനിൽ കൂടി രജിസ്റ്റർ ചെയ്യാൻ സാധിക്കും.

വിവാഹം കഴിഞ്ഞ് ഉടൻ തന്നെ വിദേശത്തേക്ക് മടങ്ങേണ്ടവർക്കാണ് ഇതേറ്റവും സൗകര്യമാകുക. ഓൺലൈൻ വഴി വിവരങ്ങൾ നൽകിയാൽ മതിയാകും. ഓൺലൈനായി തന്നെ സർട്ടിഫിക്കറ്റും ലഭ്യമാകും.

Marriage can be registered through video conference from January 2024.

Related Articles

Back to top button