കത്തികയറി സ്വര്‍ണവില.. വീണ്ടും വര്‍ധിച്ചു; കൂടിയത് ആയിരത്തിലധികം രൂപ…

Sabira
0 Min Read

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഇന്ന് വീണ്ടും വര്‍ധിച്ചു. ഉച്ചയ്ക്ക് ശേഷം പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,05,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്ന് രണ്ടു തവണകളായി പവന് 1080 രൂപയാണ് വര്‍ധിച്ചത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

Share This Article