മക്കളുടെ വിവാഹം, ഉപരിപഠനം…; 50 ലക്ഷം രൂപ സമ്പാദിക്കാന്‍ എളുപ്പവഴി ഇതാ..

ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്.നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്.അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിക്കും.കുടുംബങ്ങളെ സംബന്ധിച്ച് മക്കളുടെ വിവാഹം, ഉപരിപഠനം എന്നിവ ഏറെ പ്രാധാന്യമുള്ളതാണ്. നിലവിലെ സാഹചര്യത്തില്‍ ഇതിനായി വലിയ തുക തന്നെ ചെലവഴിക്കേണ്ടതായി വരാം. ഇത് മുന്‍കൂട്ടി കണ്ട് കുട്ടികള്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ സമ്പാദ്യം ആരംഭിക്കുകയാണ് വേണ്ടത്. കൃത്യമായ നിക്ഷേപ ശൈലിയിലുടെ 50 ലക്ഷം രൂപയുടെ ഒരു വലിയ സമ്പാദ്യം മക്കളുടെ വിവാഹത്തിനായി സ്വരൂപിക്കാം.
ഒരു സ്റ്റെപ്പ്-അപ്പ് എസ്ഐപി വഴി വളരെ ലളിതമായി വിവാഹം, ഉപരിപഠനം പോലുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കാനാകും. ഒരു കുട്ടിക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ നിക്ഷേപം ആരംഭിച്ചാല്‍, 20 വര്‍ഷത്തിന് ശേഷം (കുട്ടിക്ക് 25 വയസ്സാകുമ്പോള്‍) വിവാഹ ആവശ്യങ്ങള്‍ക്കായി 50 ലക്ഷം രൂപ കണ്ടെത്താന്‍ സാധിക്കും. ഇതിലെ പ്രധാന സവിശേഷത ഓരോ വര്‍ഷവും നിക്ഷേപ തുകയില്‍ വരുത്തുന്ന ചെറിയ വര്‍ധനയാണ്.ഈ പ്ലാന്‍ പ്രകാരം നിക്ഷേപം ആരംഭിക്കേണ്ടത് പ്രതിമാസം 12,000 രൂപ വെച്ചാണ്. ഓരോ വര്‍ഷവും നിക്ഷേപ തുകയില്‍ 10 ശതമാനം വര്‍ധന വരുത്തണം. അതായത് രണ്ടാം വര്‍ഷം മാസം 13,200 രൂപയും, മൂന്നാം വര്‍ഷം 14,520 രൂപയും നിക്ഷേപിക്കണം. ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ശരാശരി 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. ഓഹരി വിപണി വിപണി അധിഷ്ഠിതമായത് കൊണ്ട് ഇതില്‍ മാറ്റം വരാം. 20 വര്‍ഷം കൊണ്ട് സമ്പാദ്യം ഏകദേശം 50 ലക്ഷം രൂപയായി മാറാന്‍ ഇത് സഹായിക്കും. നിക്ഷേപകര്‍ക്ക് അവരുടെ സമ്പാദ്യം കൂടുതല്‍ കാര്യക്ഷമമായി വളര്‍ത്താന്‍ സഹായിക്കുന്ന ഒരു മികച്ച രീതിയാണ് സ്റ്റെപ്പ്-അപ്പ് എസ്ഐപി. സാധാരണ എസ്‌ഐപികളില്‍ നിന്ന് വ്യത്യസ്തമായി, നിക്ഷേപ തുക കൃത്യമായ ഇടവേളകളില്‍ വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.





