Information

നയൻതാര വിവാഹം നെറ്റ് ഫ്ളിക്സിൽ തന്നെ : വാർത്ത ട്വിറ്ററിൽ പങ്കു വച്ച് നെറ്റ് ഫ്ളിക്സ്

Nayanthara and Vignesh Shivan’s wedding documentary to stream soon on Netflix

ആരാധകര്‍ ദിവസമെണ്ണി കാത്തിരിക്കുന്ന നയന്‍താര – വിഘ്‌നേഷ് ശിവന്‍ വിവാഹ വീഡിയോ പലവിധ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സ്ട്രീം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ. സ്വപ്നതുല്യമായ വിവാഹ ദിവസം ഗൗതം മേനോന്റെ സംവിധാനത്തിലാണ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്റ് ചെയ്തത്.

വിവാഹം സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്നും ഒടിടി പ്ലാറ്റ്‌ഫോം പിന്മാറി എന്ന് വാര്‍ത്തകളുണ്ടായിരുന്നു. സംപ്രേഷണ കരാര്‍ ലംഘിച്ചുവെന്ന പേരില്‍ നെറ്റ്ഫ്ലിക്സ് ഇരുവര്‍ക്കും നോട്ടീസ് അയച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒടുവിലാണ് സ്ട്രീം ചെയ്യുന്നതായുള്ള സ്ഥിരീകരണം ഒടിടി പ്ലാറ്റ്‌ഫോം ട്വിറ്ററിലൂടെ നടത്തിയത്.

ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍‌താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം മഹാബലിപുരത്തെ റിസോ‍ര്‍ട്ടില്‍ വച്ച് നടന്നത്. ചുവപ്പ് സാരിയും മരതക ആഭരണങ്ങളും അണിഞ്ഞ് നയന്‍താരയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ഏറെ ഹിറ്റായിരുന്നു. കസവ് മുണ്ടും കുര്‍ത്തയും ആയിരുന്നു വിഘ്നേഷ് ശിവന്റെ വേഷം.

അതിഥികള്‍ക്ക് ഡിജിറ്റല്‍ ക്ഷണക്കത്തിനൊപ്പമുള്ള ക്യു ആര്‍ കോഡ് സ്‍കാന്‍ ചെയ്തായിരുന്നു വിവാഹവേദിയിലേക്ക് പ്രവേശപ്പിച്ചിരുന്നത്. വിവാഹ വേദിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു. അതിഥികളുടെ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെ സ്റ്റിക്കര്‍ പതിച്ചു മറച്ചിരുന്നു.

Related Articles

Back to top button