FoodsLife StyleNews

രാവിലെ വെറും വയറ്റിൽ ചായ കുടിക്കാറുണ്ടോ; എങ്കിൽ ശ്രദ്ധിക്കൂ..

ദിവസവും ഒരു ചായയെങ്കിലും കുടിക്കാത്തവരായി ആരും ഉണ്ടാവില്ല. പ്രത്യേകിച്ചും മലയാളികൾക്ക് ഉറക്കം എഴുന്നേറ്റയുടനെ ചായ കുടിക്കുന്ന ശീലമുണ്ട്. എന്നാൽ വെറും വയറ്റിൽ ചായ കുടിക്കുന്നത് അത്ര നല്ല ശീലമല്ല.ഇത് ക്രമേണ പലതരം ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെയ്ക്കും. വെറും വയറ്റിൽ ചായ കുടിക്കുന്നതിന്റെ ദോഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

അസിഡിറ്റിയും വയർ എരിച്ചിലും

എപ്പോഴും വെറും വയറ്റിൽ ചായ കുടിക്കുന്നത് അസിഡിറ്റി ഉണ്ടാവാൻ കാരണമാകുന്നു. ചായ ആസിഡ് ഉത്‌പാദനം സ്വാഭാവികമായി കൂട്ടും. വെറും വയറ്റിൽ കുടിക്കുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും ഇത് കാരണമാകുന്നു. നെഞ്ച് എരിച്ചിൽ, വയറ് വീർക്കൽ, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും.

വയറിന് അസ്വസ്ഥതകൾ ഉണ്ടാകുന്നു

വെറും വയറ്റിൽ ചായ കുടിക്കുന്നത് ചിലരിൽ ദഹനം മന്ദഗതിയിലാക്കുകയും മറ്റു ചിലരിൽ ഗ്യാസ് ഉണ്ടാവാനും കാരണമാകാറുണ്ട്. അതിനാൽ തന്നെ വെറും വയറ്റിൽ ചായ കുടിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം.

ഊർജ്ജം ഇല്ലാതാക്കുന്നു

രാവിലെ ഉറക്കം എഴുന്നേറ്റ ഉടനെ ചായയും കോഫിയും കുടിക്കുന്നത് നിങ്ങൾക്ക് താൽകാലിക ഊർജ്ജം നൽകുന്നു. എന്നാൽ സമയം പോകുന്നതിന് അനുസരിച്ച് നിങ്ങളുടെ ഊർജ്ജവും നഷ്ടപ്പെടും. കൂടാതെ രാവിലെ തന്നെ ചായ കുടിക്കുന്നത് വിശപ്പ് ഇല്ലാതാവാനും കാരണമാകുന്നു

Related Articles

Back to top button