NewsWorld

മുസ്തഫിസുര്‍ വിവാദം,ഐപിഎല്‍ സംപ്രേഷണം വിലക്കി..

ബംഗ്ലാദേശി പേസര്‍ മുസത്ഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ രാജ്യത്ത് ഐപിഎല്‍ മത്സരങ്ങളുടെ സംപ്രേഷണം വിലക്കി ബംഗ്ലാദേശ്. ബംഗ്ലാദേശിലെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയാണ് രാജ്യത്ത് ഐപിഎല്‍ മത്സരങ്ങള് സംപ്രേഷണം ചെയ്യരുതെന്ന് ടെലിവിഷന്‍ ചാനലുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

മുസ്തഫിസുര്‍ റഹ്മാന്‍ ഐപിഎല്ലില്‍ നിന്ന് വിലക്കിയ നടപടിക്ക് യാതൊരു ന്യായീകരണവുമില്ലെന്നും ബംഗ്ലാദേശ് ജനതയെ വേദനിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്യുന്ന തീരുമാനമാണ് ബിസിസിഐ കൈക്കൊണ്ടതെന്നും ഈ സാഹചര്യത്തില്‍ പൊതുജന താല്‍പര്യം കണക്കിലെടുത്ത് ഐപിഎല്‍ മത്സരങ്ങള്‍ രാജ്യത്ത് സംപ്രേഷണം ചെയ്യരുതെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button