KeralaNews

രക്തത്തില്‍ കുളിച്ച് കിടപ്പുമുറിയില്‍ മൃതദേഹങ്ങള്‍; കോട്ടയത്ത് ദമ്പതികള്‍ മരിച്ച നിലയില്‍..

കോട്ടയത്ത് ദമ്പതികള്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍.സാജന്‍ (33), ഭാര്യ അനുഷ (30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കിടപ്പു മുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. രാത്രിയിൽ വഴക്ക് കേട്ടിരുന്നതായും രാവിലെ വിളിച്ചപ്പോൾ ഫോണിൽ ലഭിച്ചിരുന്നില്ലെന്നും സമീപവാസികൾ പറയുന്നു.പൊന്‍കുന്നം തോണിപ്പാറ റോഡിനു സമീപമുള്ള വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ടര വയസ്സുള്ള മകനും ഇവർക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നു. ഉറക്കം ഉണർന്ന് കുട്ടി കരയുന്നത് കേട്ടാണ് വീട്ടുടമസ്ഥർ ദമ്പതിമാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. ലഭിക്കാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Related Articles

Back to top button