ഇന്ത്യയില്‍ തന്നെ ആദ്യമായി ഡിവോഴ്‌സ് സെലിബ്രേഷന്‍ ഫോട്ടോഷൂട്ടുമായി ചെന്നൈ സ്വദേശിയും ടെലിവിഷന്‍ താരവുമായ ശാലിനി. ഒരു പെണ്‍കുട്ടിയുടെ അമ്മ കൂടിയാണ് ശാലിനി. ഇവരുടെ രണ്ടാം വിവാഹ ബന്ധം തകര്‍ന്നതിന് പിന്നാലെയാണ് ഡിവോഴ്‌സ് ഫോട്ടോ ഷൂട്ട് നടത്തിയതെന്നാണ് വിവരം.മുള്ളും മലരും’ എന്ന തമിഴ് സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശാലിനി.
Indias-First-Divorced-Photoshoot-Goes-Viral-5
ഭര്‍ത്താവുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വലിച്ചുകീറിയും ചെരുപ്പ് കൊണ്ട് ചവിട്ടി പൊട്ടിച്ചും ശാലിനി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. ‘ജീവിതത്തില്‍ 99 പ്രശ്‌നങ്ങളുണ്ടാകും, അതില്‍ ഒന്നല്ല ഭര്‍ത്താവ്’ എന്നെഴുതിയ ബോര്‍ഡും ഇവര്‍ കൈയില്‍ പിടിച്ചിരുന്നു. ചുവന്ന ഗൗണ്‍ അണിഞ്ഞാണ് നടി ഫോട്ടോഷൂട്ട് നടത്തിയത്.
ശബ്ദമില്ലാത്തവരുടെ ശബ്ദമായി വിവാഹമോചനം നേടിയ ഒരു സ്ത്രീയുടെ സന്ദേശമാണ് ഇതെന്നും മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതില്‍ ഒരു കുഴപ്പമില്ലെന്നും ശാലിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. നിങ്ങള്‍ സന്തോഷവതിയായിരിക്കാന്‍ അര്‍ഹയാണെന്നും കുട്ടികളുടെ ഭാവി മികച്ചതാക്കാന്‍ മാറ്റങ്ങള്‍ വരുത്തണമെന്നും അവര്‍ കുറിപ്പില്‍ പറയുന്നു. വിവാഹമോചനം എന്നത് ജീവിതത്തിലെ പരാജയമല്ല. അത് ഒരു വഴിത്തിരിവാണ്. വിവാഹബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് ജീവിക്കാന്‍ ഒരുപാട് ധൈര്യം ആവശ്യമാണെന്നും അങ്ങനെയുള്ള എല്ലാ ധൈര്യശാലികള്‍ക്കും ഈ ഫോട്ടോഷൂട്ട് താന്‍ സമര്‍പ്പിക്കുന്നു എന്നും ഇന്‍സ്ര്‌റഗ്രാം പോസ്റ്റിലൂടെ ശാലിനി പറഞ്ഞു.