നടന്‍ ബാല അറസ്റ്റില്‍

helloadminkerala
0 Min Read

നടന്‍ ബാല അറസ്റ്റില്‍. മുന്‍ഭാര്യ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചു, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

കേസില്‍ ബാലയുടെ മാനേജരും അറസ്റ്റിലായി. പുലർച്ചെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്.

കുടുംബപ്രശ്നങ്ങളിൽ ചില പ്രതികരണങ്ങൾ ബാലയും മുൻ ഭാര്യയും സമൂഹമാധ്യമത്തിൽ നടത്തിയിരുന്നു. മകളുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളും സമൂഹമാധ്യമത്തിൽ ബാല നടത്തിയിരുന്നു. ഇരുവരുടെയും അഭിഭാഷകർ പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.

Share This Article