Kerala
മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. പിജെ കുര്യന്റെ ഭാര്യ സൂസൻ കുര്യൻ അന്തരിച്ചു
Former Union Minister Prof. PJ Kurien's wife passed away
പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രൊഫ. പിജെ കുര്യന്റെ ഭാര്യ സൂസന്‍ കുര്യന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. ഭൗതികശരീരം ഡിസംബർ 24ന് (ഞായർ) രാവിലെ ഏഴുമണിയ്ക്ക് വെണ്ണിക്കുളം പടുതോട്ടുള്ള വസതിയിൽ കൊണ്ടുവരുന്നതും 12 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം, കീഴ്‌വായ്പൂര് സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ ഉച്ചയ്ക്ക് 2 മണിയോടെ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്തയുടെ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷ നടത്തുന്നതുമാണ്.
Former Union Minister Prof. PJ Kurien’s wife passed away