Kerala

കോട്ടയം ബസ്റ്റാന്റിൽ കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം

KSRTC Bus Accident at Kottayam

കോട്ടയം: കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻന്റിൽ തലയിലൂടെ ബസ് കയറിയിറങ്ങി മധ്യവയസ്കനായ യാത്രക്കാരന് ദാരുണാന്ത്യം . വൈകുന്നേരം അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം നടന്നത്. ഏകദേശം 50 വയസ്സോളം പ്രായമുള്ള യാത്രക്കാരനാണ് അപകടത്തിൽ പെട്ടത്.

സ്റ്റാൻഡിലേക്ക് കയറുകയായിരുന്നു പാലാ ഏറ്റുമാനൂർ കോട്ടയം റൂട്ടിൽ ഓടുന്ന ബസ്സിൽ നിന്നും ചാടി ഇറങ്ങിയ യാത്രക്കാരനാണ് അതേ ബസിന്റെ പിൻചക്രം തലയിൽ കയറിയിറങ്ങി അന്ത്യം സംഭവിച്ചത്.

മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞട്ടില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

KSRTC Bus Accident at Kottayam

Related Articles

Back to top button