Kerala

റോബിന്‍ ബസ് സര്‍വീസ് പുനഃരാരംഭിച്ചു; വഴിയില്‍ തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്

Robin bus service has resumed

പത്തനംതിട്ട: ഒരു മാസത്തിന് ശേഷം പത്തനംതിട്ടയില്‍ – കോയമ്പത്തൂര്‍ റോബിന്‍ ബസ് സര്‍വീസ് പുനഃരാരംഭിച്ചു. പുലര്‍ച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയില്‍ നിന്നും സര്‍വീസ് ആരംഭിച്ചു രണ്ട് കിലോമീറ്റർ കഴിയും മുൻപ് മൈലപ്രയില്‍ വെച്ച്‌ മോട്ടോര്‍ വാഹന വകുപ്പ് ബസ് തടഞ്ഞു.

രേഖകൾ പരിശോധിച്ച മോട്ടോര്‍ വാഹന വകുപ്പ് ബസ് സര്‍വീസ് തുടരാന്‍ അനുവദിച്ചു. എന്നാൽ നിയമലംഘനം കണ്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് പെര്‍മിറ്റ് ലംഘനം ആരോപിച്ച്‌ കഴിഞ്ഞ മാസം 24 ന് പിടിച്ചെടുത്ത റോബിന്‍ ബസ്
കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വിട്ടുകൊടുത്തത്.

Robin bus service has resumed after one month.

Related Articles

Back to top button